തെക്കന്‍ കേരളത്തില്‍ 635 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തി; സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് യാത്രക്കാര്‍; നിരത്തിലിറങ്ങാതെ സ്വകാര്യബസുകള്‍

തിരുവനന്തപുരം: തെക്കന്‍കേരളത്തില്‍ 635 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തി. എന്നാല്‍ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല.

സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതിനോട് സഹകരിക്കുന്നുവെന്നും സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്നുമായിരുന്നു യാത്രക്കാരുടെ പ്രതികരണം.

സംസ്ഥാനത്ത് സര്‍വ്വീസ് നടത്തിയ 1850 ബസുകളില്‍ 405ഉം തിരുവനന്തപുരത്ത് നിന്ന്. കൊല്ലത്ത് നിന്ന് 200 ബസും പത്തനം തിട്ടയില്‍നിന്നും 30 ബസും സര്‍വ്വീസ് നടത്തി. എന്നാല്‍ രണ്ട് മാസത്തിന് ശേഷം പൊതുഗതാഗതം ആരംഭിക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് സര്‍വ്വീസ് നടത്തുക.

സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം. എന്നാല്‍ സ്വകാര്യ ബസുകള്‍ ജില്ലകളില്‍ സര്‍വ്വീസ് നടത്തിയില്ല.

അതേസമയം സര്‍ക്കാര്‍ തീരുമാനങ്ങളോട് നിസഹകരിക്കില്ലെന്ന് സ്വകാര്യ ബസ് ഓണേഴ്‌സ് സംഘാന അറിയിച്ചതായി ഗതാഗത മന്ത്രി അറിയിച്ചു.  നിര്‍ത്തിയിട്ടിയിരിക്കുന്ന ബസുകള്‍ റോഡിലിറക്കാന്‍ ചില സാങ്കേതിക ബുദ്ധിമുട്ടുണ്ട് അത് കഴിഞ്ഞാല്‍ ഉടന്‍ ബസുകള്‍ ഓടി തുടങ്ങുമെന്നും അറ്റകുറ്റപണികള്‍ ഇല്ലാത്ത ബസുകള്‍ നാളെ തന്നെ നിരത്തിലിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

അമ്പത് ശതമാനം ടിക്കറ്റ് നിരക്ക് വര്‍ദ്ധനവോടെയാണ് ഇന്ന് സര്‍വ്വീസുകള്‍ ആരംഭിച്ചത്. എന്നാല്‍ സംസ്ഥാനം നിരക്ക് വര്‍ദ്ധിപ്പിച്ചതിനോട് സഹകരിക്കുന്നുവെന്നാണ് യാത്രക്കാരുടെ പ്രതികരണം.

ലോക്ക് ഡൗണ്‍ കാലത്ത് പൊതുഗതാഗതം മുടങ്ങിയെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കായും മറ്റ് കൊവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News