കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു; മിണ്ടാട്ടമില്ലാതെ കേന്ദ്രം; വാര്‍ത്താസമ്മേളനമില്ല

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുമ്പോള്‍ മിണ്ടാട്ടമില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപകമായി പടരുമ്പോഴും നിലവിലെ സ്ഥിതി വിശദീകരിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല.

മെയ് 11 ശേഷം കൊവിഡ് വിശദീകരണ വാര്‍ത്താ സമ്മേളനം ഇതുവരെ കേന്ദ്രം നടത്തിയിട്ടില്ല. അതിനു ശേഷം രാജ്യത്തിന്റെ പൊതു അവസ്ഥയും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവയുടെ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

പരിശോധന കിറ്റുകളുടെ ഫലത്തില്‍ കൃത്യതയില്‍ ഇല്ലാതെ വന്നതോടെ ഐസിഎംആര്‍ പ്രതിനിധി വാര്‍ത്താ സമ്മേളനത്തിനു എത്താതെയായി.

വിദേശത്തു നിന്നു ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന നടപടികള്‍ വൈകുന്നത് ചൂണ്ടി കാണിച്ചപ്പോള്‍ വ്യോമയാന മന്ത്രാലയവും വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു. രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനം പൂര്‍ണമായും നടത്തിയത് എന്നാണ് സൂചന.

പ്രതിസന്ധികള്‍ തുടരുമ്പോഴും കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ചയാണ് ഇതു മറച്ചു വെക്കാനാണ് തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനം റദ്ദക്കുന്നത്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5611 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 140 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രണ്ടു ദിവസത്തിനിടെ പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് കണ്ടെത്താന്‍ മഹാരാഷ്ട്രയ്ക്കു കഴിഞ്ഞിട്ടില്ല. 2078 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തു ആകെ രോഗ ബാധിതരുടെ എണ്ണം 37136 ആയി. 76 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 1325 എത്തി.
688 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു തമിഴ്നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം 12448 ആയി. 25 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതോടെ ഗുജറാത്തില്‍ ആകെ മരണം 700 കടന്നു. മധ്യപ്രദേശില്‍ 258 ആളുകളും ബംഗാളില്‍ 250 പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News