ഗള്‍ഫിലെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തും; ഭരണാധികാരികള്‍ക്ക് ലുലുവിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് എംഎ യൂസഫലി

ഗള്‍ഫിലെ ഭക്ഷ്യ സുരക്ഷാ ഉറപ്പു വരുത്താന്‍ ഗള്‍ഫ് ഭരണാധികാരികള്‍ക്ക് ലുലു ഗ്രൂപ്പ് എല്ലാ പിന്തുണയും നല്‍കുമെന്ന് ലുലു മാനേജിങ് ഡയറക്ടര്‍ എംഎ യൂസഫലി.

അടുത്ത ഒന്‍പതു മാസത്തേക്കുള്ള ഭക്ഷ്യ ശേഖരം ലുലു ഗ്രൂപ്പിനുണ്ടെന്നും ഇത് കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നോര്‍ക്കയും കേരള സര്‍ക്കാരും ചെയ്യുന്നുണ്ട്. കേരളമാണ് സുരക്ഷിതമെന്ന് ഇപ്പോള്‍ എല്ലാ മലയാളികളും മനസിലാക്കിയിരിക്കുന്നു. കേരളത്തില്‍ നിക്ഷേപം നടത്താന്‍ വിസമ്മതിച്ചവര്‍ ഇപ്പോള്‍ അതില്‍ പ്രയാസപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ ഗള്‍ഫ് രാജ്യങ്ങള്‍ അതിജീവിക്കുമെന്നും എംഎ യൂസഫലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News