തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറിന് ജന്മദിനാശംസ അറിയിച്ച് സംവിധായകന്‍ രാജമൗലിയും അണിയറക്കാരും. ആര്‍ആര്‍ആര്‍ ടീമിന്റെ പിറന്നാള്‍ സമ്മാനം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറാണ് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്.
ഞങ്ങളുടെ കോമരം ഭീമിന് ആശംസകള്‍ എന്ന ആശംസയാണ് അണിയറക്കാര്‍ പങ്കുവെച്ചിരിക്കുന്നത്. താങ്കളുടെ ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമുള്ള എനര്‍ജിയാണ് ടീമിനെ ഉഷാറാക്കി നിര്‍ത്തുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ ആശംസയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു.
JUഎന്‍ടിആറുമായി ചേര്‍ന്ന് ഞങ്ങളൊരുക്കിയ സംഗതി പുറത്ത് വിടാനായി ഇനിയും ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ വയ്യ എന്നും കുറിച്ചിരിക്കുന്നു. അത് തരംഗം സൃഷ്ടിക്കുമെന്നും അണിയറക്കാര്‍ പറയുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here