എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; മെയ് 26ന് തന്നെ തുടങ്ങും; വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കും; രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷകള്‍ക്ക് അനുമതി ലഭിക്കാന്‍ വൈകിയത് കാരണം നേരത്തേ ചില തടസ്സങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അനുമതി ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ഗതാഗതം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കും. എല്ലാവര്‍ക്കും പരീക്ഷ എഴുതാന്‍ സംവിധാനമൊരുക്കും. സുരക്ഷാ മുന്‍കരുതല്‍ പാലിച്ചായിരിക്കും പരീക്ഷ നടകത്തുക.

ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും, പ്രത്യേകമായ പ്രശ്നങ്ങളുണ്ടെങ്കില്‍ അവ ശ്രദ്ധയില്‍പെടുത്തിയാല്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News