രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കും

ദില്ലി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് മെയ് 25ന് പുനരാരംഭിക്കും. ഭാഗികമായാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുക. പിന്നീട് ഘട്ടം ഘട്ടമായി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് വിമാന സര്‍വീസ് ആരംഭിക്കുന്നതായി അറിയിച്ചത്.

മെയ് 25 മുതല്‍ സര്‍വീസ് നടത്തുന്നതിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എയര്‍പോര്‍ട്ടുകള്‍, വിമാന കമ്പനികള്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ കൊണ്ടുവരും. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം വൈകാതെ പുറത്തിറക്കും.

വിമാന സര്‍വീസ് നടത്തുന്നതിനായി എയര്‍ ഇന്ത്യ നേരത്തെ ഷെഡ്യുള്‍ തയ്യാറാക്കിയിരുന്നു. ചില സ്വാകാര്യ കമ്പനികള്‍ ബുക്കിംഗ് ഓപ്പണ്‍ ആക്കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News