കരുനാഗപ്പള്ളി സ്വദേശി റിയാദില്‍ ഉറുമ്പുകടിയേറ്റ് മരിച്ചു. പുതിയകാവ് ഷൈഖ് മസ്ജിദിന്റെ വടക്കതില്‍ കൊച്ചുവീട്ടില്‍ എം നിസാമുദീന്‍ ആണ് മരിച്ചത്. നിസ്കരിച്ചുകൊണ്ടിരിക്കെ ഒരിനം കറുത്ത ഉറുമ്പ് കടിക്കുകയായിരുന്നു.
കുഴഞ്ഞുവീണ നിസാമുദീനെ എക്സിറ്റ് 28ലെ സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 20 വര്‍ഷമായി കുടുംബസമേതം റിയാദിലെ ബംഗ്ലഫിലാണ് താമസം. ഇവിടെ മിഠായിക്കട നടത്തുകയായിരുന്നു നിസാമുദീന്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here