സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനരാരംഭിക്കും. ജൂണ്‍ രണ്ടിനാകും നറുക്കെടുപ്പ് തുടങ്ങുക. ജൂണ്‍ 26നാണ് സമ്മര്‍ ബമ്പര്‍ നറുക്കെടുക്കുന്നത്. എട്ടുലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റിവച്ചിരുന്നത്.

ഈ ലോട്ടറികളില്‍ നിന്നുള്ള ലാഭം പൂര്‍ണമായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. വിറ്റുപോകാത്ത പൗര്‍ണമി, വിന്‍വിന്‍, സ്ത്രീശക്തി ലോട്ടറികളുടെ 30 ശതമാനം വരെ ഏജന്‍റുമാരില്‍നിന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.

25 ടിക്കറ്റുകള്‍ അടങ്ങിയ ബുക്കായി മാത്രമെ ടിക്കറ്റുകള്‍ തിരിച്ചെടുക്കു. ചില്ലറയായും ടിക്കറ്റുകള്‍ തിരിച്ചെടുക്കില്ലെന്ന് സർക്കാർ അറിയിച്ചം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News