ബാർ ഹോട്ടലുകൾ വഴി മദ്യം ഓൺലൈനിൽ പാർസലായി വിൽക്കുന്നത് സർക്കാരിന് നഷ്ടമുണ്ടാക്കില്ല; കൂടുതൽ വരുമാനം നേടി കൊടുക്കും

ബാർ ഹോട്ടലുകൾ വഴി മദ്യം ഓൺലൈനിൽ പാർസലായി വിൽക്കുന്നത് സർക്കാരിന് നഷ്ടമുണ്ടാക്കുമെന്ന വാദം വസ്തുതാപരമല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ സംരംഭം സർക്കാരിന് വരുമാനം ലാഭിക്കുന്നതിനൊപ്പം കൂടുതൽ വരുമാനം നേടി കൊടുക്കും.

ബാറുകളിലൂടെ മദ്യം വിൽക്കുമ്പോൾ, മൊത്തം വിറ്റുവരവ് നികുതി ബെവ്കോ ഒാട്ട്‌ലെറ്റുകൾ മാത്രം വിൽക്കുന്നതിലും അധികമായിരിക്കുമെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ഒപ്പം പുതിയ സംരംഭം തങ്ങൾക്ക് നഷ്ടമാണെന്ന് ബാറുടമകളും സാക്ഷ്യപ്പെടുത്തുന്നു.

ബിവറേജസ് കോർപറേഷന്‍റെ വെയർഹൗസിൽ നിന്ന് കൺസ്യൂമർഫെഡ്, ബാർ, ബിയർ-വൈൻ പാർലർ കൂടാതെ മറ്റു ലൈസൻസികൾക്കും മദ്യം നൽകുന്നത് ബെവ്കോ നിശ്ചയിച്ചിട്ടുള്ള ഹോൾസെയിൽ വിലയ്ക്കാണ്. അതേ രീതിയിൽ തന്നെയായിരിക്കും ബാറുകൾക്കും മദ്യം നൽകുക.

സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉയർന്ന വിൽപ്പനനികുതി നിരക്കും ഉൾപ്പെടുത്തി ആയിരിക്കും വില ഈടാക്കുക. ലോക്ഡൗണിനു മുൻപുള്ള അതേ രീതിയിൽ തന്നെയായിരിക്കും ബെവ്കോ വിൽപ്പന തുടരുന്നത്. അതിനാൽ കോർപ്പറേഷനോ സർക്കാരിനോ റവന്യു നഷ്ടം ഉണ്ടാവില്ല.

ഇനി കണക്കുകൾ നോക്കാം…2018-19 ലെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‍റെ വിൽപ്പന വഴി ഖജനാവിന് ലഭിച്ചത് 12,426.13 കോടി രൂപയാണ്. ഇത് 2019-20 ൽ 11,709.94 കോടി രൂപയായി കുറഞ്ഞു. മാർച്ചിൽ കോവിഡ് -19 വിൽപ്പനയെ സാരമായി ബാധിച്ചു.നിലവിൽ, വിൽപ്പന നികുതി ഘടകം 247 ശതമാനമാണ്. ഇത് ഐ‌എം‌എഫ്‌എൽ വിൽ‌പനയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നു.

വിറ്റുവരവ് നികുതിയുടെ കാര്യത്തിൽ ബെവ്കോ വെയർ ഹൗസിൽ 5% ഫീസ് അടയ്ക്കുന്നു . ബാർ ഹോട്ടലുകളുടെ കാര്യത്തിൽ, ചില്ലറ വിൽപ്പന കേന്ദ്രത്തിലെ വിറ്റുവരവ് നികുതി 10% ആണ്.

വിൽപ്പനയുടെ ഒരു പങ്ക് ബാർ ഹോട്ടലുകളിലേക്ക് പോകുമ്പോൾ, ശേഖരിച്ച മൊത്തം വിറ്റുവരവ് നികുതി ബെവ്കോ ഒൗട്ട്‌ലെറ്റുകൾ മാത്രം വിൽക്കുന്നതിലും അധികമായിരിക്കുമെന്നാണ് ഇൗ കണക്ക് സൂചിപ്പിക്കുന്നത്. പുതിയ സംരംഭം തങ്ങൾക്ക് നഷ്ടമാണെന്ന് ബാറുടമകളും സാക്ഷ്യപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here