ഡിവൈഎഫ്ഐ റിസൈക്കിള്‍ കേരള പദ്ധതിയിലേക്ക് ക്ഷീര കര്‍ഷക നല്‍കിയത് സ്വന്തം പശുക്കിടാവിനെ

ഡിവൈഎഫ്ഐ റിസൈക്കിള്‍ കേരള പദ്ധതിയിലേക്ക് ക്ഷീര കര്‍ഷക നല്‍കിയത് സ്വന്തം പശുക്കിടാവിനെയാണ്. മലപ്പുറം എടക്കര പാര്‍ലിയില്‍ നിഷയാണ് പിറന്നാള്‍ ദിനത്തില്‍ മലയാളിയ്ക്ക് മാതൃകയായത്. ഒപ്പം മഹാമാരിക്കുമുമ്പില്‍ തോല്‍ക്കാന്‍ മനസ്സില്ലെന്ന പ്രഖ്യാപനംകൂടിയായി നിഷയുടേത്…

മനുഷ്യരാശിയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ഡി വൈ എഫ് ഐക്കൊപ്പം കൈകോര്‍ക്കുകയാണ് നിഷ. ജീവിതോപാധിയായ ഫാമില്‍ ഓമനിച്ചുവളര്‍ത്തുന്ന പശുക്കിടാവിനെ റീസൈക്കിള്‍ കേരള പദ്ധതിയിലേക്ക് നിഷ ദാനമായി നല്‍കി.

നിഷയ്ക്കിത് പിറന്നാള്‍ ആഘോഷമായിരുന്നു. 2016ല്‍ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുണ്ട് നിഷ. ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറി പി കെ മുബഷിര്‍ പശുക്കിടാവിനെ ഏറ്റുവാങ്ങി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന കാമ്പയിനാണ് റി സൈക്കിള്‍ കേരള. ജില്ലയില്‍ കാമ്പയിന് മികച്ച പ്രതികരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News