കൊവിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ക്കായി ട്രോഫികള്‍ ലേലം ചെയ്ത് അനുരാഗ് കശ്യപും, വരുണ്‍ ഗ്രോവറും, കുനാല്‍ കശ്യപും

ഹിന്ദി സിനിമാ നിര്‍മാതാവ് അനുരാഗ് കശ്യപും എഴുത്തുകാരന്‍ വരുണ്‍ഗ്രോവറും കൊമേഡിയന്‍ കുനാല്‍ കര്‍മയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയൊരു മാതൃക മുന്നോട്ടുവയ്ക്കുന്നു. മൂവരും അവര്‍ക്ക് കിട്ടിയ ട്രോഫികള്‍ ലേലത്തിന് വയ്ക്കുന്നു.

വരുന്ന 30 ദിവസത്തിനുള്ളില്‍ 1344000 രൂപ കണ്ടെത്തുക എന്നതാണ് ക്യാമ്പെയ്‌നിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ട്വിറ്റര്‍ വഴിയാണ് മൂന്ന്‌പേരും തീരുമാനങ്ങള്‍ പങ്കുവച്ചത്.

കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച ട്രോഫികള്‍ നല്‍കുമെന്ന് ട്വീറ്റില്‍ മൂന്ന് പേരും പറയുന്നു. കുനാല്‍ കര്‍മ മറ്റ് കലാകാരന്‍മാരെയും ഈ ക്യാമ്പെയ്‌നിന്റെ ഭാഗമാകാന്‍ ക്ഷണിക്കുന്നുമുണ്ട്.

ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം മിലാപ് വഴി സ്വരൂപിക്കുന്ന പണം നേരിട്ട് മൈലാബ് ഡിസ്‌കവറി സൊല്യൂഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും ആശുപത്രികള്‍ക്ക് 100 ടെസ്റ്റിംഗ് കിറ്റുകള്‍ ലഭ്യമാക്കുമെന്നും 1000 പേര്‍ക്ക് സൗജന്യമായി ടെസ്റ്റ് നടത്താന്‍ ഇത് ഉപകാരപ്പെടുമെന്നും ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News