വിമാന സർവീസുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കി

ആഭ്യന്തര വിമാന സർവീസുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

2 മണിക്കൂർ മുൻപ് വിമാനത്തവളത്തിൽ എത്തണം. പുറപ്പെടാൻ 4 മണിക്കൂറിലേറെ സമയം ബാക്കിയുള്ള വിമാനങ്ങളിലെ യാത്രക്കാരെ ടെർമിനലിൽ പ്രവേശിപ്പിക്കില്ല.

ടെർമിനലിൽ കയറും മുൻപ് പുറത്ത് സജ്ജമാക്കിയ സ്‌ക്രീനിംഗ് സോണിൽ ശരീര ഊഷ്മാവ് പരിശോധിക്കും. ആരോഗ്യ സേതു ആപ്പ് നിർബന്ധമാണ്.

ആരോഗ്യ സേതുവിൽ ഗ്രീൻ എന്നു കാണിക്കുന്നവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ. 14 വയസിൽ താഴെ ഉള്ളവർ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ട.

യാത്രക്കാർക്ക് മാസ്‌കും ഗ്ലൗസും നിർബന്ധമാക്കി. സാമൂഹ്യ അകലം പാലിച്ച് ഇരിക്കാൻ ചില ക്രമീകരണങ്ങൾ ഉണ്ടാക്കും.

ടെർമിനലിൽ പത്രങ്ങൾ മാസിക എന്നിവ അനുവദിക്കില്ല. എയർപോർട്ടിലേക്ക് വേണ്ട യാത്രാ ക്രമീകരണങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

ഫുഡ് ആൻഡ് ബീവറേജ് ഔട്ട്ലെറ്റുകൾ എയർപോർട്ടിൽ അനുവദിക്കും. തിങ്കളാഴ്ചയാണ് വിമാന സർവീസ് ആരംഭിക്കുക.

* വിമാന സർവീസുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കി

* യാത്രക്കാർ 2 മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തണം

* വിമാനം പുറപ്പെടാൻ 4 മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ മാത്രം ടെർമിനലിൽ കയറ്റും

* മാസ്‌കും ഗ്ലൗസും ധരിക്കണം. ടെർമിനലിൽ കയറും മുൻപ് ഊഷ്മാവ് പരിശോധിക്കും

* ആരോഗ്യ സേതു ആപ്പ് നിർബന്ധം. 14 വയസിൽ താഴെ ഉള്ളവർക്ക് വേണ്ട

* യാത്രക്കാരെ സാമൂഹ്യ അകലം പാലിച്ച് ഇരുത്താൻ ക്രമീകരണങ്ങൾ ഉണ്ടാക്കും

* ടെർമിനലിൽ പത്രങ്ങൾ മാസിക എന്നിവ അനുവദിക്കില്ല

* എയർപോർട്ടുകളിലേക്ക് സംസ്ഥാനങ്ങൾ പൊതുഗതാഗതവും സ്വകാര്യ ഗതാഗതവും ഉറപ്പാക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here