പശ്ചിമ ബംഗാളില്‍ കനത്ത നാശനഷ്ടം വിതച്ച് എംഫാന്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് കടന്നു

പശ്ചിമ ബംഗാളില്‍ കനത്ത നാശനഷ്ടം വിതച്ച് എംഫാന്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശിലേയ്ക്ക് കടന്നു. ഒഡീഷയിലും പശ്ചിമ ബംഗാളിലുമായി പന്ത്രണ്ട് പേര്‍ ചുഴലിക്കാറ്റില്‍ മരിച്ചു. കോല്‍ക്കത്ത വിമാനത്താവളമടക്കം വിവിധ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഒരു ലക്ഷം കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമിക നിഗമനം.

മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ എംഫാന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലൂടെ ഇന്നലെ രാത്രി കടന്ന് പോയപ്പോഴുള്ള ദൃശ്യങ്ങളാണിത്.തീപ്പെട്ടി ഉരച്ച് തീപ്പൊരി തെറിക്കുന്നത് പോലെ ചിന്നിചിതറി ഇലക്ട്രിക് പോസ്റ്റുകള്‍. പറന്ന് പോകുന്ന കെട്ടിടങ്ങള്‍.കെട്ടിടങ്ങളുടെ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ പറന്ന് പോകുന്നു.

പ്രസിദ്ധമായ ഹൗറ പാലം കാറ്റില്‍ വിറച്ചു. രാത്രിയോടെ ആരംഭിച്ച് ആര്‍ദ്ധരാത്രിയും കടന്ന് പുലര്‍ച്ചെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേയ്ക്ക് എംഫാന്‍ ചുഴലിക്കാറ്റ് മാറിയപ്പോഴേയ്ക്കും പശ്ചിമബംഗാളിലെ അഞ്ചോളം ജില്ലകള്‍ ആകെ തകര്‍ന്നു. ബാക്കിയാവുന്നത് ഇതൊക്കെയാണ്.

റോഡ് മുഴുവന്‍ വന്‍ വൃക്ഷങ്ങള്‍ പോലും കടപുഴകി വീണു കിടക്കുന്നു. കോല്‍ക്കത്ത വിമാനത്താവളം വെള്ളത്തില്‍ മുങ്ങി. പല താല്‍കാലിക നിര്‍മിതികളും നിലം പൊത്തി.

ഒരുര ലക്ഷം കോടിയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ വേഗതയും ദിശയും നേരത്തെ കാലാവസ്ഥ കേന്ദ്രം നിര്‍ണ്ണയിച്ചത് പ്രകാരം മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ആളപായം കുറയ്ക്കാന്‍ കഴിഞ്ഞു.എങ്കിലും പന്ത്രണ്ട് പേര്‍ പശ്ചിമ ബംഗാളിലും രണ്ട് പേര്‍ ഒഡീഷയിലും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News