വിവിധരാജ്യങ്ങളില്‍ നിന്നും ഇന്നലെ സംസ്ഥാനത്തെത്തിയ 10 പേര്‍ക്ക് കോവിഡ് ലക്ഷണം; ഇവരെ വിവിധ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി

വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്നലെയെത്തിയ പത്തുപേരെയാണ് രോഗലക്ഷണങ്ങ‍ള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം,കൊച്ചി,കോ‍ഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇതില്‍ തിരുവനന്തപുരത്തെത്തിയ അഞ്ചുപേരെ രോഗലക്ഷണം കണ്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ നാലുപേര്‍ കുവൈറ്റില്‍ നിന്നും എത്തിയതാണ്. 176 യാത്രക്കാരാണ് ആകെ വീമാനത്തിലുണ്ടായിരുന്നത്. രാജധാനി എക്സ്പ്രസിലുണ്ടായിരുന്ന ഒരാളെയും രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിലും രണ്ടു പേര്‍ക്ക് രോഗലക്ഷണമുണ്ടായിരുന്നു. ഇവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയും ഒരാള്‍ എറണാകുളം സ്വദേശിയുമാണ്.

178 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. സലാലിയില്‍ നിന്നും കോ‍ഴിക്കോട്ടേക്കെത്തിയ വിമാനത്തിലെ രണ്ടുപേര്‍ക്കും രോഗലക്ഷണമുണ്ടായിരുന്നു.

ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. 180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ കണ്ണൂരിലെത്തിയ ഒരാ‍‍ള്‍ക്കും രോഗലക്ഷണമുണ്ടായിരുന്നു.

മസ്ക്കറ്റല്‍ നിന്നും വന്ന വിമാനത്തിലാണ് ഇയാളെത്തിയത്. ഇയാളെ അഞ്ചരക്കണ്ടി ആശുപത്രിയിലും പ്രവേശിരപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News