കൊവിഡ് രോഗികളുടെ ഡാറ്റ സി-ഡിറ്റിന്റെ അധീനതയില്‍ ആമസോണ്‍ ക്ലൗഡില്‍ തന്നെ; സ്പ്രിംഗ്‌ളറിന്റെ സേവനം സോഫ്റ്റുവെയര്‍ അപ്ഗ്രഡേഷന് മാത്രം; ഡാറ്റകള്‍ പരിശോധിക്കാന്‍ കഴിയില്ല

കൊച്ചി: കൊവിഡ് രോഗികളുടെ മുഴുവന്‍ വിശദാംശങ്ങളും സൂക്ഷിക്കുന്നത് സി-ഡിറ്റിന്റെ അധീനതയില്‍ ആമസോണ്‍ ക്ലൗഡില്‍ തന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സ്പ്രിംഗ്‌ളര്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഡേറ്റകള്‍ പരിശോധിക്കാന്‍ കഴിയില്ല. സോഫ്റ്റ് വെയര്‍ അപ്ഗ്രഡേഷന് മാത്രമേ സ്പ്രിംഗ്‌ളറിന്റെ സേവനം ആവശ്യമുള്ളൂ. പുതിയ സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കോവിഡ് രോഗികളുടെ ഡാറ്റ മുഴുവനും സിഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ വെബ് ക്ലൗഡില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗികരിച്ച 12 വെബ് ക്ലൗഡുകളില്‍ ഒന്നാണ് ആമസോണ്‍ ക്ലൗഡ്.

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എസ്.ടി.ക്യു.സിയാണ് ക്ലൗഡ് ഓഡിറ്റ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരും ആമസോണ്‍ കമ്പനിയും വിവരങ്ങ പുറത്താക്കില്ലന്ന കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.നിലവില്‍ സോഫ്റ്റ് വെയര്‍ പൂര്‍ണ്ണമായും സിഡിറ്റിന്റെ അധീനതയിലാണ്.

സ്പ്രിംഗളര്‍ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ സഹായം സോഫ്റ്റ് വെയര്‍ അപ്ഗ്രഡേഷന് മാത്രമേ ആവശ്യമുള്ളു. കമ്പനിയുടെ ഉദ്യോഗസ്ഥര്‍ക്ക് ഡാറ്റ കൈകാര്യം ചെയ്യാന്‍ കഴിയില്ല. വിവരശേഖരണം നടത്തും മുന്‍പ് ദാതാതാവിന്റെ അനുമതി തേടുന്നുണ്ട്.

സ്വകാര്യത ഉറപ്പാക്കുന്നതിന് വ്യക്തികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് വിവിധ വകുപ്പു തലവന്‍ മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഇതിനുള്ള അപേക്ഷകളില്‍ ആവശ്യമായ പുതുക്കലും, കൂട്ടിച്ചേര്‍ക്കലും നടത്താന്‍ നിര്‍ദ്ദേശിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

ഡാറ്റ ശേഖരണം കോവിഡ് പ്രതിരോധത്തിന് മാത്രമാണ്. ക്വാറന്റയിനിലുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. രോഗവിശകലനത്തിനാണ്
വരങ്ങള്‍ ഉപയോഗിക്കുന്നത്.

വിവരങ്ങള്‍ ദീര്‍ഘകാലത്തേക്ക് വേണ്ട. ക്വാറന്റയിന്‍ കാലാവധി കഴിഞ്ഞാല്‍ ഡാറ്റയുടെ ആവശ്യമില്ലന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വ്യക്തികളുടെ റേഷന്‍ കാര്‍ഡ് വിവരങ്ങളും ആധാര്‍ വിവരങ്ങളും സ്പ്രിംകളറിന് കൈമാറിയിട്ടില്ല. ഹര്‍ജിക്കാരുടെ ഈ ആരോപണം തെറ്റാണന്നും സര്‍ക്കാര്‍ വിശദീകരിച്ചു

സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റിനും സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കെ.സുരേന്ദ്രന്റെ ഹര്‍ജി ചട്ടങ്ങള്‍ പ്രകാരമല്ല സമര്‍പ്പിച്ചിട്ടുള്ളത്.

രമേശ് ചെന്നിത്തല കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം സംശയകരമെന്നും ഇന്‍ഫര്‍മേഷന്‍ ജോയിന്റ് സെക്രട്ടറിയുടെ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News