കോഴിക്കോട്ട് ഇന്നലെ സർവീസ് നടത്തിയ സ്വകാര്യ ബസിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ ഭാഗികമായി സർവീസ് തുടങ്ങി. ജില്ലാ അതിർത്തിക്കുള്ളിൽ രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് സർവീസ്.

കോഴിക്കോട്ട് ഇന്നലെ സർവീസ് നടത്തിയ സ്വകാര്യ ബസിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഓടാനിരുന്ന ബസ്സുകളടക്കം 5 ബസ്സിന് നേരെയാണ് രാത്രി അതിക്രമം ഉണ്ടായത്.

മുക്കം – കോഴിക്കോട് റൂട്ടിൽ ഇന്നലെ സർവീസ് നടത്തിയ കൊളക്കാടൻ ബസിന്റെ ചില്ലാണ് രാവിലെ തകർത്ത നിലയിൽ കണ്ടെത്തിയത്.

ഈ റൂട്ടിൽ ഇന്ന് മുതൽ ഓടാനിരുന്ന എം. എം ആർ, ബനാറസ് ബസുകളുടെ ചില്ലുകളും തകർക്കപ്പെട്ടു. 3 സ്ഥലങ്ങളിലായി നിർത്തിയിട്ട 5 ബസ്സുകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ബുധനാഴ്ച ബസുകൾ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നെന്ന് ഉടമ പറഞ്ഞു.

സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഭീഷണി സന്ദേശം വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ്സുകൾ ഭാഗികമായി സർവീസ് തുടങ്ങി.

ജില്ലാ അതിർത്തിക്കുള്ളിൽ രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് സർവീസ്. ബസിൽ പൊതുവ യാത്രക്കാർ കുറവാണ്.

കൃത്യമായ ശാരീരിക അകലം പാലിച്ചും സുരക്ഷാ മുൻകരുതൽ ഉറപ്പാക്കിയുമാണ് യാത്ര. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയിൽ ബസ്സുകളുടെ അറ്റകുറ്റപണിക്കായി ഉടമകൾ സാവകാശം തേടിയിരുന്നു.

യാത്രക്കാരുടെ എണ്ണം പരിഗണിച്ചും അറ്റക്കുറ്റ പണികൾ പൂർത്തിയാക്കിയും വരും ദിവസങ്ങളിൽ സർവീസ് തുടരാനാണ് ബസ്സുടമകളുടെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News