ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാക്കള്‍ അറസ്റ്റില്‍

ഭോപ്പാല്‍: കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. 20 വയസുകാരായ യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് ക്വാറന്റൈന്‍ കേന്ദ്രത്തിന് പുറത്തെ താത്കാലിക കുളിമുറിയില്‍ കുളിക്കുന്നതിനിടെ യുവാക്കള്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ശേഷം ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

പ്രതികള്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News