നമ്മളൊന്ന് എന്നുമൊന്ന്: കോവിഡ് ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരായ കേരളത്തിന്റ ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി. നമ്മളൊന്ന് എന്നുമൊന്ന് എന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പാട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി പറയുന്നു:

കൊവിഡ്-19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ അടുത്തഘട്ടത്തിലേക്ക് നമ്മള്‍ ആത്മാവിശ്വസപൂര്‍വ്വം കടക്കുകയാണ്. ഇതുവരെയുള്ള നമ്മുടെ പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമിച്ചു നിന്നു എന്നതാണ് നമ്മുടെ മുന്നേറ്റത്തിന്റെ കാതല്‍. ഈ ഒരുമയോടെ നമ്മള്‍ ഇനിയുള്ള ഘട്ടത്തിലും നില്‍ക്കണം. അങ്ങനെ ഏത് വെല്ലുവിളികളെയും നേരിടാന്‍ കേരളത്തിന് കഴിയും.

കവി പ്രഭാവര്‍മയാണ് ഗാനരചന. സംഗീതം എം ജയചന്ദ്രന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News