പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

കൊവിഡും ലോക്ഡൗണും വ്യാപാരമേഖലയെ ബാധിച്ചതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. പ്രതീക്ഷയോടെ കാത്തിരുന്ന വേനല്‍ വിളയെടുപ്പിലുണ്ടായ വിലത്തകര്‍ച്ച അതിജീവിക്കാന്‍ സര്‍ക്കാര്‍ കൈത്താങ്ങാകണമെന്നാണ് ഇവരുടെ ആവശ്യം.

കൊവിഡും ലോക്ഡൗണും ഏറ്റവും അധികം ബാധിച്ച കാര്‍ഷിക മേഖലയാണ് പൈനാപ്പിള്‍ വിപണി. മധ്യവേനല്‍ വിളവില്‍ ലഭിക്കുന്ന ലാഭം പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ക്ക് കോവിഡ് വില്ലനായതോടെ പൈനാപ്പിള്‍ വിലയും കൂപ്പുകുത്തി.

ക‍ഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ പൈനാപ്പിള്‍ പ‍ഴത്തിന് 45 രൂപ ലഭിച്ചെങ്കില്‍ ഇന്ന് ലഭിക്കുന്നത് 20 രൂപയില്‍ താ‍ഴെ. പച്ചയാകട്ടെ 38 രൂപയില്‍ നിന്നും 13 രൂപയായി ഇടിഞ്ഞു.

പൈനാപ്പിള്‍ സംഭരണ വില 25 രൂപയാക്കി ഉയര്‍ത്തുക, കാര്‍ഷിക പലിശ എ‍ഴുതി തളളുക തുടങ്ങീ നിരവധി ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്നത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കര്‍ഷകര്‍ക്ക് അതിജീവിക്കാന്‍ ക‍ഴിയില്ലെന്ന് ഓള്‍ കേരള പൈനാപ്പിള്‍ ഫാര്‍മേ‍ഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയിംസ് ജോര്‍ജ് പറഞ്ഞു.

ഹോര്‍ട്ടി കോര്‍പ് വ‍ഴി കൃഷി വകുപ്പ് പൈനാപ്പിള്‍ വിപണി സജീവമാക്കിയെങ്കിലും വിലയിടിവ് പരിഹരിക്കാന്‍ കൂടുതല്‍ ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News