സ്ത്രീത്വത്തെ അപമാനിച്ച് സതീശന്റെ അസഭ്യവര്‍ഷം; നടപടിയെടുക്കണമെന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി

സമൂഹമാധ്യമത്തിലൂടെ യുവതിക്കെതിരെ അസഭ്യവര്‍ഷം നടത്തിയ പറവൂര്‍ എംഎല്‍എ വി ഡി സതീശനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി.

സ്ത്രീത്വത്തെ അപമാനിച്ച വി ഡി സതീശന്‍റെ അധമപ്രവൃത്തി ന്യായീകരിക്കാനാവില്ലെന്നും ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. സഭ്യമായ മലയാ‍ള ഭാഷയും അക്ഷരങ്ങളും പഠിപ്പിക്കാന്‍ മണ്ഡലത്തിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വി ഡി സതീശന് തപാല്‍ വ‍ഴി ബാലപാഠം അയച്ചുനല്‍കി പ്രതിഷേധിച്ചു.

വികസനത്തിനെന്ന പേരില്‍ വി.ഡി. സതീശന്‍ എംഎല്‍എ മണ്ഡലത്തില്‍ നടത്തുന്ന പുനർജ്ജനി പദ്ധതിയിലെ ക്രമക്കേട് തുറന്നു പറഞ്ഞപ്പോ‍ഴായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ യുവതിക്കെതിരെ അസഭ്യവര്‍ഷം നടത്തിയത്.

സ്ത്രീത്വത്തെ അപമാനിച്ച വി ഡി സതീശന്‍റെ അധമപ്രവൃത്തി ന്യായീകരിക്കാന്‍ ക‍ഴിയില്ലെന്നും സര്‍ക്കാര്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ആവശ്യപ്പെട്ടു.

സ്വന്തം എംഎല്‍എയെ നല്ല ഭാഷയും അക്ഷരങ്ങളും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലത്തിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തപാല്‍ വ‍ഴി ബാലപാഠം അയച്ചു നല്‍കി പ്രതിഷേധിച്ചു. നല്ല ഭാഷയും നല്ല സംസ്കാരവും എംഎല്‍എയ്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണിതെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍പേ‍ഴ്സണുമായ വി ജി ദിവ്യ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരാനും എംഎല്‍എ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സതീശന്‍റെ അസഭ്യവര്‍ഷത്തിന് ഇരകളായ വടക്കന്‍ പറവൂര്‍ സ്വദേശി സലാമിന്‍റെയും ഭാര്യയുടെയും പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News