തിരിച്ചെത്തുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനയ്ക്കായി അത്യാധുനിക സംവിധാനങ്ങളൊരുക്കി കണ്ണൂർ വിമാനത്താവളം

കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനയ്ക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിരിക്കുന്നത്. തെർമൽ ക്യാമറ ഉപയോഗിച്ചാണ് ശരീര താപനില പരിശോധിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ കൂടി ഉറപ്പാക്കികൊണ്ട് പരിശോധന നടത്താൻ ഈ സംവിധാനം കൊണ്ട് സാധിക്കും.

വിമാനത്താവളത്തിൽ സജ്ജീകരിച്ചിരിക്കുന്ന തെർമൽ ക്യാമറയാണ് വിമാനം ഇറങ്ങി വരുന്ന യാത്രക്കാരുടെ ശരീര ഊഷ്മാവ് അളക്കുന്നത്.യാത്രക്കാർ വരുന്ന വഴിയിൽ ക്യാമറ സജ്ജീകരിച്ചിരിക്കുന്നതിനാൽ എല്ലാവരുടെയും താപനില സമയ നഷ്ടം കൂടാതെ പരിശോധിക്കാൻ കഴിയും.

മൂന്ന് മീറ്റർ അകലെ നിന്ന് തന്നെ ശരീര ഊഷ്മാവ് കണ്ടെത്താൻ ഇതുവഴി കഴിയും.സാധാരണ തെർമോ മീറ്റർ ഉപയോഗിക്കുമ്പോൾ ആരോഗ്യ പ്രവർത്തകർക്ക് മതിയായ ശാരീരിക അകലം പാലിക്കാൻ കഴിയില്ല എന്ന ന്യൂനതയാണ് തെർമൽ ക്യാമറ വഴി മറി കടക്കുന്നത്.

ക്യാമറയ്ക്ക് പിന്നിൽ വച്ചിരിക്കുന്ന സ്‌ക്രീനിൽ താപനില തെളിയും. തെർമൽ കാമറ വഴി ശരീര ഊഷ്മാവ് കൃത്യമായി കണ്ടെത്താൻ കഴിയുന്നതിനാൽ താപനില കൂടുതൽ ഉള്ളവരെ പ്രത്യേക പരിശോധനയ്ക്ക് വിധേയരാക്കും.ഇത്തരത്തിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നവരെയാണ് ആംബുലസിൽ ആശുപത്രികളിലേക്ക് മാറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here