ജിംനേഷ്യം കേന്ദ്രങ്ങൾക്ക് ഉടൻ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ താരങ്ങൾ

സംസ്ഥാനത്തെ ജിoനേഷ്യo കേന്ദ്രങ്ങൾക്ക് ഉടൻ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് അന്തരാഷ്ട്ര മത്സരങ്ങളിലടക്കം പങ്കെടുക്കുന്ന താരങ്ങളുടെ പ്രതീക്ഷ. ഈ മേഖലയിൽ ഇളവ് അനുവദിക്കുന്ന പക്ഷം മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന പ്രവർത്തിക്കാൻ തയ്യാറാണെന്ന് ജിനേഷ്യ o നടത്തിപ്പുകാരും വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ലോക്ഡൌൺ ഇളവുകളെ തുടർന്ന് മിക്ക സ്ഥാപനങ്ങളും നിയന്ത്രങ്ങളോടെയെങ്കിലും തുറന്നു പ്രവർത്തനം ആരംഭിച്ചു. എന്നാൽ ജിംനേഷ്യം കേന്ദ്രങ്ങ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഇതോടെ സ്ഥിരമായി ശരീര സൗന്ദര്യ മത്സരങ്ങളിലടക്കം പങ്കെടുക്കുന്ന താരങ്ങൾ ബുദ്ധിമുട്ടിലായി.

നിലവിൽ വരും വിടുകളിൽ ഫിറ്റ്നസ് നിലനിർത്താനായി ചെറിയ വ്യായാമമുറകൾ പരിശീലിക്കുന്നുണ്ടെങ്കില്ലും മികച്ച ഉപകരണങ്ങളുടെയും പരിശീലകൻ്റെ അഭാവവും ഇവരെ കാര്യമായി ബാധിക്കുന്നു.

ബാങ്ക് ലോണടക്കം എടുത്ത് ഈ മേഖലയിൽ ജിംനേഷ്യം കേന്ദ്രങ്ങൾ നടത്തുന്നവരും എന്ന് തുറന്ന് പ്രവർത്തിക്കാമെന്ന കാത്തിരിപ്പിലാണ്. തുറക്കാൻ അനുമതി ലഭിച്ചാൽ മാനദണ്ഡങൾ പാലിക്കുമെന്നും ഇവർ ഉറപ്പു നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News