റാന്നി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ച രോഗികളെ പ്രവേശിപ്പിക്കും.

പത്തനംതിട്ട റാന്നിയിൽ തുടങ്ങിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ച രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഇവിടെ 90 കിടക്കകളാണ് സജീകരിച്ചിട്ടുളളത്. ജില്ലയിൽ, രണ്ട് സെൻററുകൾക്കൂടി അടുത്ത ആഴ്ച പ്രവർത്തനം തുടങ്ങും.

രോഗ ബാധിതരെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ആളുകളെയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിക്കുക. അടിയന്തിര ഘട്ടത്തിൽ ഒാക്സിജൻ നൽകാനുളള സൗകര്യവും ഇവിടെ ഉണ്ടാകും. 45 മുറികളിലായാണ് 90 കിടക്കകൾ. എന്നാൽ ആദ്യ ഘട്ടത്തിൽ ഒരു മുറിയിൽ ഒരു രോഗിയെ മാത്രമേ പ്രവേശിപ്പിക്കുകയുളളു. മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്, 4 ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, 3 ഗ്രേഡ് ടു ആളുകള്‍, 3 നഴ്‌സിംഗ് അസിസ്റ്റന്റ്, 8 സ്റ്റാഫ് നഴ്‌സുമാർ അടക്കം 18 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.

ജില്ലാ ആശുപത്രി, ജറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിന്നാണ് ഡോക്ടർന്മാരെ പുനർ വിന്യസിച്ചത് . നാളുകളായി പൂട്ടിക്കിടന്ന സ്വകാര്യ ആശുപത്രി കെട്ടിടം അറ്റകുറ്റപ്പണികൾകൂടി പൂർത്തിയാക്കിയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റാക്കിയത്.

റാന്നി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഇവിടേയ്ക്ക് നൽകിയിട്ടുണ്ട്. ജില്ലയിൽ 7 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കൂടി തുടങ്ങനാണ് ലക്ഷ്യം. രണ്ടെണ്ണം അടുത്ത ആഴ്ച പ്രവർത്തനം തുടങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here