മുഖ്യമന്ത്രിയോട് സംവദിക്കാം; കൊവിഡ് സംശയങ്ങൾ ട്വിറ്ററിലൂടെ‌ തത്സമയം ചോദിക്കാം

കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക്‌ മറുപടി നൽകുന്നു.

ട്വിറ്ററിലാണ്‌ സംസ്ഥാനത്തെ പ്രവർത്തനങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി നേരിട്ട്‌ മറുപടി നൽകുന്നത്‌. ശനിയാഴ്‌ച പകൽ പന്ത്രണ്ട്‌ മുതലാണ്‌ ട്വിറ്റർ ഉപയോഗിക്കുന്നവർക്ക്‌ മുഖ്യമന്ത്രിയോട്‌ സംവദിക്കാൻ അവസരമുള്ളത്‌. #AskPinarayiVijayan എന്ന ഹാഷ്‌ ടാഗിലാണ്‌ ചോദ്യങ്ങൾ ചോദിക്കേണ്ടത്‌.

ട്വിറ്റർ ഇന്ത്യയുടെ “ആസ്‌ക്‌ ദ സിഎം’ എന്ന പരിപാടിയുടെ ഭാഗമായാണ്‌ മുഖ്യമന്ത്രി ട്വിറ്റർ തത്സമയ ചോദ്യോത്തരത്തിൽ പങ്കെടുക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here