കെഎംസിസി ഏര്‍പ്പെടുത്തിയ ബസ് യാത്രക്കാരെ വഴിയിലിറക്കിവിട്ടു; ഇവര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയത് പത്ത് കിലോമീറ്ററോളം നടന്ന്

കൊവിഡ്‌ പ്രോട്ടോക്കോൾ ലംഘിച്ച് വീണ്ടും കേരളത്തിലേക്ക് ബസ് സർവിസ്.കെ എം സി സി ഏർപ്പെടുത്തിയ ബസ് വഴിയിൽ ആളുകളെ ഇറക്കി വിട്ടു.

ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്കുള്ള ബസിൽ എത്തിയവരെയാണ് വഴിയിൽ ഇറക്കി വിട്ടത്.പത്ത് കിലോമീറ്റർ നടന്നാണ് ഇവർ ക്വാറന്റിൻ കേന്ദ്രങ്ങളിൽ എത്തിയത്.

മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള കെ എം സി സി എന്ന സംഘടന ഏർപ്പെടുത്തിയ ബസാണ് വഴിയിൽ ആളുകളെ ഇറക്കി വിട്ടത്.വ്യാഴാഴ്ച രാവിലെ ബംഗ്‌ളൂരിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ബസ്സിൽ ഉണ്ടായിരുന്നവരെ ക്വാറന്റിൻ കേന്ദ്രങ്ങളിൽ എത്തിച്ചില്ല.

പകരം പല സ്ഥലങ്ങളിലായി ഇറക്കി വിട്ടു.പൊതു ഗതാഗത സൗകര്യം ഉപയോഗിച്ചും നടന്നുമാണ് പലരും ക്വാറന്റിൻ കേന്ദ്രങ്ങളിലും വീടുകളിലും എത്തിയത്.

ബസ്സിൽ നിന്നും ഇറക്കി വിട്ട സ്ഥലത്ത് നിന്നും 10 കിലോമീറ്റർ നടന്നാണ് ക്വാറന്റിനെ കേന്ദ്രത്തിൽ എത്തിയതെന്ന് യാത്രക്കാരിൽ ഒരാൾ കൈരളി ന്യൂസിനോട് പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ സംഘടനകൾ ഏർടുത്തുന്ന വാഹനങ്ങൾ ആളുകളെ വഴിയിൽ ഇറക്കി വിടുന്നത് കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തന്നെ ഭീഷണിയാവുകയാണ്.

ഇത്തരം സംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇത് തടയുന്നതിനായി സർക്കാർ തന്നെ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ ആളുകളെ ഇറക്കാവൂ എന്ന് കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു. ഈ നിർദേശങ്ങൾ ലംഘിച്ചാണ് കെ എം സി സി സി ഏർപ്പെടുത്തിയ ബസ് പല സ്ഥലങ്ങളിലായി യാത്രക്കാരെ ഇറക്കി വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News