കൊച്ചിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തീകൊളുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി വടുതലയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തീ കൊളുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് പൊള്ളലേറ്റ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ റിജിന്‍ ദാസ് (35) മരണപ്പെട്ടത്.

ഇതിന് ശേഷം തൊട്ടടുത്ത കടകളിലേക്കും പെട്രോള്‍ ഒഴിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. സംഭവത്തിന് ശേഷം ഓട്ടോയെടുത്ത് ഇവിടെനിന്ന് പോയ ഡ്രൈവര്‍ ഫിലിപ്പ് മറ്റൊരിടത്ത് പോയി ഓട്ടോയ്ക്കും സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ ഏഴുപുന്ന സ്വദേശി പങ്കജാക്ഷന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here