ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ക്കും14 ദിവസത്തെ ക്വാറന്‍റൈന്‍ ഉണ്ടാകും; നിരീക്ഷണം പാളിയാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും: മന്ത്രി കെകെശൈലജ ടീച്ചര്‍

കൊവിഡ് റെഡ് സോണുകളില്‍ നിന്നെത്തുന്നവർക്ക് കർശന പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ക്കും14 ദിവസത്തെ ക്വാറന്‍റൈന്‍ ഉണ്ടാകും. നിരീക്ഷണം കര്‍ശനമാക്കിയാല്‍ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളുവെന്നും നിരീക്ഷണം പാളിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ അവശരായവർ കൂടുന്നുണ്ട്. കേരളത്തിലെ നാലാമത്തെ കൊവിഡ് മരണവും ഇത്തരത്തിൽ തന്നെയായിരുന്നു.

റെഡ്സോണിൽ നിന്നുൾപ്പെടെയുള്ളവരാണ് വരുന്നത്. അവരോട് വരരുതെന്ന് എന്ന് പറയാന്‍ സാധിക്കില്ലെന്നും ആരേഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ഏത് മാര്‍ഗത്തില്‍ കൂടിയാണെങ്കിലും സംസ്ഥാനത്തെത്തുന്നവരെ കര്‍ശനമായി പരിശോധിക്കും. തുടര്‍ന്ന് അവരെ ക്വാറന്‍റൈന്‍ ചെയ്യും. എന്നാല്‍ ക്വാറന്‍റൈന്‍ നിര്‍ദ്ദശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സമൂഹത്തില്‍ എല്ലാവരും ചേര്‍ന്ന് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആവശ്യത്തിന് ക്വാറന്‍റൈന്‍ കേന്ദ്രങ്ങളും ലഭ്യമായ സൗകര്യങ്ങളുമൊക്കെ തിരിച്ചെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ സംഘടനകൾ പ്രൊട്ടോക്കോൾ പാലിക്കാതെ ആളുകളെ എത്തിക്കുന്നത് സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News