തൊ‍ഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഏകദിന ഉപവാസം; ട്രേഡ് യൂണിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്തു

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ ഏകദിന ഉപവാസം നടത്തിയ ട്രേഡ് യൂണിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്തു.

തൊഴിൽ നിയമങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് തൊഴിലാളി വിരുദ്ധ നയങ്ങൾ കൊണ്ടുവരുന്നത് തിരുത്തണം.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നടപടി പിന്‍വലിക്കണം.

തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പ്രതിമാസം 7,500 രൂപ വീതം നൽകണം.

ഇതര സംസ്ഥാന തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രതിഷേധ ദിനം ആചരിക്കുന്നത്.

ദില്ലിയില്‍ പ്രതിഷേധ പരുപാടികളില്‍ പങ്കെടുത്ത സിഐടിയു ജനറൽ സെക്രട്ടറി സഖാവ് തപൻ സെൻ, ദേശീയ പ്രസിഡൻ്റ് സഖാവ് ഹേമലത, അഖിലേന്ത്യാ ഫെഡറേഷൻ ഓഫ് അംഗണവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് ജനറൽ സെക്രട്ടറി സഖാവ് എ ആർ സിന്ധു, സിഐടിയു സെക്രട്ടറി സഖാവ് അമിതാവ ഗുഹ,

ഐഎൻടിയുസി നേതാവ് അശോക് സിങ്ങ്, എഐടിയുസി നേതാവ് സഖാവ് വിദ്യാസാഗർ, എച്ച് എം എസ് നേതാവ് എച്ച് എസ് സിദ്ധു, എഐയുടിയുസി നേതാവ് സഖാവ് ആർ കെ പരാശർ, എഐസിസിടിയു നേതാവ് രാജീവ് ധിമ്രി തുടങ്ങി നിരവധി പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

സിഐടിയു ഉള്‍പ്പെടെ പത്തു തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News