ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കെ.യു.ഡബ്ല്യു.ജെ. -കെ.എൻ.ഇ.എഫ്. കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട് പ്രതിഷേധ ധർണ നടത്തി

തൊഴില്‍നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയുള്ള ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കെ.യു.ഡബ്ല്യു.ജെ. -കെ.എൻ.ഇ.എഫ്. കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട് പ്രതിഷേധ ധർണ നടത്തി.

മാനാഞ്ചിറ ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ നടന്ന ധർണ കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. കുട്ടൻ ഉദ്ഘാടനം ചെയ്തു.

കെ.യു.ഡബ്ല്യു.ജെ. ജില്ലാ പ്രസിഡൻ്റ് എം.ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്. രാകേഷ്, കെ.എൻ.ഇ.എഫ്. ജില്ലാ സെക്രട്ടറി സി.പി. അനിൽകുമാർ, വൈസ് പ്രസിഡൻ്റ് പി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. കോവിഡ്‌ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച്‌ സാമൂഹിക അകലം പാലിച്ചായിരുന്നു പ്രതിഷേധം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News