ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം; 21 പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം. 21 പേർക്ക് പരുക്ക്.

സൂറത്തിൽ നിന്ന് ബിജ്നോറിലേക്ക് അതിഥി തൊഴിലാളികളെയും കൊണ്ട് വരികയായിരുന്ന പിക്കപ്പ് വാൻ അപകടത്തിൽപ്പെടുകയായിരുന്നു.

രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്. ഇവരുടെ വാഹനം നിയന്ത്രണം വിട്ട് റോഡ് സൈഡിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിന് ഇടിച്ച് മറിയുകയായിരുന്നു.

മരിച്ചവർ ബിജ്നോറിലെ കരീം നഗർ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് ദിവസം മുൻപാണ് തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് സൂറത്തിൽ നിന്ന് യാത്ര പുറപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News