പ്രവാസികൾക്ക് കൈത്താങ്ങായി കൈരളി ടി വിയുടെ ആയിരം എയർ ടിക്കറ്റ് പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അർഹതപെട്ടവരെ തിരഞ്ഞെടുത്തു തുടങ്ങി.
എല്ലാ ഗൾഫ് രാജ്യങ്ങളിലെയും കൈരളി ടീം ഇത് സംബന്ധിച്ച വിവരം നൽകും . കേരളത്തിലെ വിവിധ എയർപോർട്ടുകളിലേക്ക് സാധാരണ വിമാന സർവീസ് ആരംഭിക്കുന്ന മുറക്ക് എയർ ടിക്കറ്റുകൾ ബന്ധപ്പെട്ടവർക്ക് നൽകും.
പ്രവാസികൾക്ക്കൈ കൈത്താങ്ങായി ‘കൈ കോര്‍ത്ത് കൈരളി’ എന്ന പദ്ധതി പ്രഖ്യാപിച്ചു നാല് ദിവസം കൊണ്ടാണ് ആയിരം എയർ ടിക്കറ്റുകൾ എന്ന ലക്ഷ്യത്തിലെത്തിയത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും വ്യക്തികളും സ്ഥാപനങ്ങളും സംഘടകനളും കൈരളി ടിവിയുടെ ഈ പദ്ധതിയോട് സഹകരിക്കുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.