പട്ടിണിയും, ദാരിദ്ര്യവും; തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറുപേരടക്കം ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു

തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറുപേരുള്‍പ്പെടെ ഒമ്പത് അതിഥി തൊഴിലാളികള്‍ കിണര്‌റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ റൂറല്‍ ജില്ലയിലാണ് സംഭവം കഴിഞ്ഞ ദിവസം നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് അതേ സ്ഥലത്തുനിന്ന് അഞ്ച് പേരുടെകൂടി മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തത്.

മരിച്ചവരില്‍ ആറുപേര്‍ ഒരു കുടുംബത്തില്‍ നിന്നുമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മറ്റുമൂന്നുപേര്‍ വെസ്റ്റ് ത്രിപുരയില്‍ നിന്നും ബിഹാറില്‍ നിന്നും കാണാതായ ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച് വെസ്റ്റ്ബംഗാളില്‍ നിന്നും വന്ന മക്‌സൂദിന്റെ കുടുംബമാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇവര്‍ വാറങ്കലിലാണ് താമസം ചണച്ചാക്ക് നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ്.

മക്‌സൂദ് ഭാര്യ നിഷ, മകള്‍ ബുഷറാ കാന്ത്, ഇവരുടെ മൂന്ന് വയസ് പ്രായമായ മകള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ചയാണ് കണ്ടെടുത്തത്.മക്‌സൂദ്ന്റെ മക്കളായ മഷൂദ് ആലം, സൊഹൈല്‍ ആലം എന്നിവരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെടുത്ത അഞ്ച് മൃതദേഹങ്ങളുടെ കൂട്ടത്തിലായിരുന്നു.

ഇവര്‍ ഐടിഐ വിദ്യാര്‍ത്ഥികളാണ്. മറ്റുമൂന്ന് പേര്‍ തൊഴിലാളികളാണ് ത്രിപുരയില്‍ നിന്നുവന്ന ഷക്കീല്‍ അഹമ്മദ്, ബിഹാറില്‍ നിന്നുവന്ന ശ്രീംറാം, ശ്യാം എന്നിവരാണ് മറ്റുരണ്ടുപേര്‍.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇവര്‍ കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലുമായിരുന്നുവെന്നാണ് പ്രാഥമികമായ വിവരം. ഇവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനോ സുരക്ഷിതമായ താമസത്തിനോ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തെലങ്കാന സര്‍ക്കാറിന് കഴിഞ്ഞില്ല.

കൊവിഡ് പാക്കേജിന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടതൊന്നും സാധാരണ തൊഴിലാളികളിലേക്ക് എത്തുന്നതോ അവര്‍ക്ക് സഹായകമാകുന്നതോ അല്ലെന്നതാണ് തുടരുന്ന അതിഥി തൊഴിലാളികളുടെ പലായനവും ആത്മഹത്യയായും തെളിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News