ഐഎസ്‌സി, ഐസിഎസ്‌ഇ പരീക്ഷകള്‍ ജൂലൈയിൽ നടക്കും

ന്യൂഡല്‍ഹി: ലോക് ഡൗണിനെ തുടർന്ന് മാറ്റിവച്ച ഐഎസ്‌സി, ഐസിഎസ്‌ഇ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. പന്ത്രണ്ടാം ക്ലാസില്‍ എട്ടു പരീക്ഷകളും പത്തില്‍ ആറു പരീക്ഷകളുമാണ് ശേഷിക്കുന്നത്.

ഐസിഎസ്‌ഇ (പത്താം ക്ലാസ്) പരീക്ഷ ജൂലൈ രണ്ടു മുതല്‍ 12 വരെയാണ് നടക്കുക. ജിയോഗ്രഫി പേപ്പര്‍ 2, ബയോളജി പേപ്പര്‍ 3, ഇക്കണോമിക്‌സ് , ഹിന്ദി പേപ്പര്‍ 4 എന്നിവയാണ് ശേഷിക്കുന്ന പരീക്ഷകള്‍.

ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ 14 വരെയാണ്.

ബയോളജി പേപ്പര്‍ 1, ബിസിനസ് സ്റ്റഡീസ്, ജിയോഗ്രഫി, സോഷ്യോളജി, സൈക്കോളജി, ഹോം സയന്‍സ് പേപ്പര്‍ 1, എഫക്ടിവ് ഇംഗ്ലിഷ്, ആര്‍ട്ട് പേപ്പര്‍ 5 എന്നിവയാണ് ശേഷിക്കുന്ന പരീക്ഷകള്‍.

മാസ്ക്കും സാനിറ്റൈസറും ഉൾപ്പെടെ സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ചായിരിക്കണം വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തേണ്ടതെന്ന് CISCE അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.cisce.org എന്ന ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here