പൊലീസിന്റെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. രാപ്പകൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണം.
അതിനായുള്ള പ്രധാന ചുവടുവെയ്പ്പാണ് മാറ്റം. ബാരം കുറഞ്ഞതും പുതുമയാർന്നതുമായ 2000 ഫെയ്സ് ഷീൽഡുകൾ ലഭ്യമാക്കി.
മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിച്ചു. ശരീരം മൂടുന്ന മഴക്കോട്ട് കഴുകി ഉപയോഗിക്കാവുന്നതാണ്. മഴയിൽ നിന്നും വൈറസിൽ നിന്നും ഒരേപോലെ സംരക്ഷണം ലക്ഷ്യം.
ഗാർഹിക പീഡനം തടയാൻ ജില്ലകളിൽ പ്രത്യേക സെന്ററുകൾ പ്രവർത്തനം തുടങ്ങി. 340 പരാതികൾ ഇതുവരെ ലഭിച്ചു. 254 എണ്ണത്തിൽ കൗൺസിലിങിലൂടെ പരിഹാരം കണ്ടെത്തി.
തീവണ്ടികൾ അപ്രതീക്ഷിതമായി കടന്നുവരാം. മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടായ അപകടങ്ങൾക്ക് സാധ്യതയുണ്ട്. റെയിൽപാളത്തിലൂടെയുള്ള യാത്ര പാടില്ല.

Get real time update about this post categories directly on your device, subscribe now.