ലോക്ഡൗണിലെ ഇളവ് ആഘോഷിക്കാനുള്ളതല്ല; വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പ്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന സന്ദേശമാണത്.

ലോക്ഡൗണില്‍ നല്‍കിയിരിക്കുന്ന ഇളവ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ്. അല്ലാതെ ആഘോഷിക്കാനാകരുത്. പൊതുതാഗതം ഭാഗികമായി ആരംഭിച്ചതോടെ പലയിടത്തും തിരക്ക് അനുഭവപ്പെടുന്നുണ്ട്. കുട്ടികളും വയോജനങ്ങുമൊക്കെയായി പുറത്തിറങ്ങുന്ന സ്ഥിതിയുമുണ്ട്.

റിവേഴ്സ് ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്നത് വൃദ്ധര്‍ക്കും കുട്ടികള്‍ക്കും ഇതര രോഗമുള്ളവര്‍ക്കും വൈറസ് ബാധിക്കാതിരിക്കാനാണ്.ഇത് മനസിലാക്കി അവരെ വീടുകളില്‍ ഇരുത്തേണ്ടവര്‍ തന്നെ കാര്യങ്ങള്‍ മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ഇതെല്ലാം സ്വയം ചെയ്യേണ്ടതാണ്. മറന്നുപോകുമ്പോഴാണ് കേസെടുക്കേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News