ഫെയ്സ്ബുക്കിലെ തെറിയഭിഷേകം: വി ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

കൊച്ചി: ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റ് ഇട്ടവര്‍ക്കുനേരെ തെറിയഭിഷേകം നടത്തിയ പറവൂര്‍ എംഎല്‍എ വി ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. സമൂഹമാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവും സിപിഐ എം പ്രവര്‍ത്തകനുമായ സലാം ഇട്ട കമന്റിലാണ് അശ്ലീലവും സ്ത്രീവിരുദ്ധവുമായ മറുപടി സതീശന്‍ പറഞ്ഞത്.

സതീശനെതിരെ നേരത്തേ വനിതാ കമീഷനും കേസെടുത്തിരുന്നു. കമന്റ് ഇട്ടത് താനല്ലെന്നും ഫെയ്സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നുമാണ് സതീശന്റെ മറുപടി. തെറിപറയുന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ടും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. എന്നാലിത് സിപിഐ എം പ്രവര്‍ത്തകര്‍ വ്യാജമായി തയ്യാറാക്കിയതാണെന്നായിരുന്നു വാദം.

പല ഫോണുകളില്‍നിന്ന് പലസമയങ്ങളില്‍ എടുത്ത സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചതോടെ അതും പൊളിഞ്ഞു. വി ഡി സതീശന്‍ നിശ്ചയിക്കുന്ന സമയത്ത് സൈബര്‍ വിദഗ്ധരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ തയ്യാറുണ്ടോയെന്ന ഡിവൈഎഫ്‌ഐയുടെ ചോദ്യത്തിന് സതീശന്‍ മറുപടി പറഞ്ഞില്ല.

മുമ്പും ഇതുപോലെ പല അക്കൗണ്ടുകളില്‍നിന്ന് സതീശനെ എതിര്‍ക്കുന്നവര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ കമന്റുകളുടെ ഉടമകളെക്കുറിച്ച് കേട്ടുകേള്‍വിപോലുമില്ല. മുമ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയെ അധിക്ഷേപിച്ചതിന് സതീശന്റെ സ്റ്റാഫായ നിസാര്‍ പേരൂര്‍ക്കട എന്നയാള്‍ക്കെതിരെ നടപടി എടുത്തിരുന്നു.

പേഴ്സണല്‍ സ്റ്റാഫുകളെയും വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ അസഭ്യവര്‍ഷം നടത്തുന്നത് സതീശന്റെ പതിവുരീതിയാണെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News