പെരുന്നാള്‍ ആഘോഷത്തിനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി കൊളായി കുടുംബം

പെരുന്നാള്‍ പണം ആതുരസേവനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷത്തി ആറായിരം രൂപ നല്‍കി കൊടിയത്തൂര്‍ കൊളായില്‍ കുടുംബാംഗങ്ങള്‍.

കൊളായില്‍ പിപി അഹമ്മദ് കുട്ടി ഹാജിയുടേയും എഎം കദീശുമ്മയുടേയും മക്കളും പേരമക്കളും അടക്കമുള്ളവരാണ് പെരുന്നാള്‍ പണം ഒരുക്കൂട്ടി നല്‍കിയത്. 2018ലെ വെള്ളപൊക്ക കാലത്ത് 136000 രൂപ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

കലക്ടറേറ്റില്‍ കലക്ടര്‍ സാംബശിവറാവുവിന് കുടുംബത്തിന് വേണ്ടി നാസര്‍ കൊളായി ചെക്ക് കൈമാറി. സലീം കൊളായി, ഇര്‍ഷാദ് കൊളായി, എംഇ ഫസല്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News