മന്ത്രി ജി സുധാകരന്റെ വീടിന് മുന്നില്‍ സമരം; സംഘം ചേര്‍ന്ന് സംഘര്‍ഷം ഉണ്ടാക്കിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

ആലപ്പുഴ: മന്ത്രി ജി സുധാകരന്റെ വീടിന് മുന്നില്‍ സമരം നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് എം ലിജു, എഎ ഷുക്കൂര്‍ എന്നി നേതാക്കള്‍ അടക്കം 33 പേര്‍ക്ക് എതിരെയാണ് കേസ്്. സംഘം ചേര്‍ന്നതിനെതിരെയാണ് കേസ്.

പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് തടഞ്ഞു. കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിന്റെ ഭാഗമായ് കായല്‍ ജലം കടലിലേക്ക് ഒഴുക്കുന്നതിനെതിരെയായിരുന്നു കോണ്‍ഗ്രസ് സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News