ലോകത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു.
ലോകവ്യാപകമായി ഇതുവരെ 53,01,408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,39,907 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ഇതുവരെ 21,58,463 പേരാണ് രോഗമുക്തി നേടിയത്.
കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 16.45 ലക്ഷം കടന്നു. 97,647 പേരാണ് യുഎസില്‍ വൈറസ് ബാധിച്ച് മരിച്ചത്.
2,54,195 പേര്‍ക്കാണ് ബ്രിട്ടനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 36,393 പേരാണ് മരിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അടുത്തമാസം എട്ട് മുതല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.
ഇറ്റലിയില്‍ 32,616 പേരും കൊവിഡ് ബാധിച്ച് മരിച്ചു. 2,28,658 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
റഷ്യയിലും രോഗവ്യാപന തോത് ഉയരുകയാണ്. വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങി. ലോകത്ത് 80 ദശലക്ഷം ശിശുക്കള്‍ക്ക് വാക്‌സിനേഷനിലൂടെ തടയാന്‍ കഴിയുന്ന പോളിയോ, ഡിഫ്ത്തീരിയ, മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here