കണ്ണൂരില്‍ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്; ആവശ്യമെങ്കില്‍ ഇളവുകള്‍ പിന്‍വലിക്കും

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്. വെള്ളിയാഴ്ച്ച ജില്ലയില്‍ 12 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9897 ആയി ഉയര്‍ന്നു.

വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും അഞ്ചു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.
വിദേശത്ത് നിന്നും വന്നവരെല്ലാം കണ്ണൂര്‍ വിമാനത്താവളം വഴിയാണ് എത്തിയത്. 3 പേര്‍ കുവൈറ്റില്‍ നിന്നും 2 പേര്‍ ദുബായില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും വന്നവരാണ്. വടകര സ്വദേശിയായ കണ്ണൂരില്‍ ജോലി ചെയ്യുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗ ബാധയുണ്ടായി.

ഇതോടെ കണ്ണൂരില്‍ കോവിഡ് ബാദിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം രണ്ടായി. 36 പേരാണ് ഇപ്പോള്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9897 ആയി ഉയര്‍ന്നു.

നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ ഉള്ളത് കണ്ണൂരിലാണ്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. ആവശ്യമെങ്കില്‍ ജില്ലയില്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ പിന്‍വലിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here