കൊവിഡ്: രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്

അടച്ചിടല്‍ 60 ദിനം പിന്നിടുമ്പോള്‍ രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്. മരണം 3700 കടന്നു.

തുടര്‍ച്ചയായ രണ്ടാം ദിനവും ആറായിരത്തിലേറെ രോഗികള്‍. നാലുദിവസമായി രാജ്യത്ത് 24000 രോഗികള്‍. 24 മണിക്കൂറില്‍ 148 മരണം, 6088 പുതിയ രോഗികള്‍.

വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ മാത്രം രോഗികള്‍ മൂവായിരത്തിലേറെ. 63 പേര്‍ മരിച്ചു. ആകെ മരണം 1500 കടന്നു. ഡല്‍ഹിയില്‍ 14 മരണം, 660 രോ?ഗികള്‍. ഗുജറാത്തില്‍ 29 മരണം,363 രോഗികള്‍.

തമിഴ്നാട്ടില്‍ 786 പുതിയ രോഗികള്‍. എന്നാല്‍, രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. 13.3 ദിവസം കൊണ്ടാണ് നിലവില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത്.

അടച്ചിടലിന് മുമ്പ് ഇത് 3.4 ദിവസത്തിലായിരുന്നു. മരണനിരക്ക് 3.02 ശതമാനമായി. രോഗമുക്തി നിരക്ക് 41 ശതമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel