മാസ്‌ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പലരും തിരിച്ചറിയാതെയായി..
പരിചയക്കാരെപോലും പേരു പറഞ്ഞു തുടങ്ങി സംസാരിക്കേണ്ട അവസ്ഥയായി.
മാസ്‌കുകള്‍ക്കുള്ളില്‍ മറഞ്ഞുപോയതിന് തെല്ലെങ്കിലും പരിഭവമുള്ള ഒത്തിരി മുഖങ്ങളാണുള്ളത്.
എന്നാല്‍ പരാതികള്‍ക്കെല്ലാ പരിഹാരമെന്നോണം അറുപത് രൂപയുണ്ടെങ്കില്‍ പതിനഞ്ച് മിനിറ്റുകൊണ്ട് മുഖം പതിഞ്ഞ മാസ്‌ക്കുമായി ഉടനടി മടങ്ങാം.
ഏറ്റുമാനൂര്‍ സ്വദേശി ബിനേഷ് ജി പോളാണ് അവരവരുടെ സ്വന്തം മുഖം മാസ്‌കില്‍ പതിപ്പിച്ച് പുത്തന്‍ ട്രെന്‍ഡ് ഒരുക്കുന്നത്.
യൂട്യൂബില്‍ പരതിയപ്പോഴാണ് ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത്തരം പരീക്ഷണം നടത്തിയതായി കണ്ടത്. അങ്ങനെ സ്വന്തം സ്ഥാപനത്തിലും അത്തരത്തില്‍ ഒന്ന് പരീക്ഷിച്ച് നോക്കുകയായിരുന്നു ബിനേഷ്.
കപ്പിലും മറ്റും ഫോട്ടോ പ്രിന്റ് ചെയ്യുന്ന അതേ ടെക്നോളജിയില്‍ പ്രിന്റ് എടുത്ത് ശേഷം മെഷീനില്‍ 210 ഡിഗ്രി സെല്‍ഷ്യല്‍സില്‍ 8 മിനുറ്റ് ചൂടാക്കിയാണ് മാസ്‌കുകള്‍ റെഡിയാവുന്നത്.

Get real time update about this post categories directly on your device, subscribe now.