രാഷ്ട്രീയ മോഹങ്ങളെക്കാള്‍ വലുത് മനുഷ്യജീവന്; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പ്രശംസിച്ച ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; നിലപാട് തിരുത്തില്ലെന്ന് അലവിക്കുട്ടി

മലപ്പുറം: കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാരിനെ പ്രശംസിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി.

സ്വാര്‍ത്ഥമായ രാഷ്ട്രീയ മോഹങ്ങളെക്കാള്‍ വലുത് മനുഷ്യജീവനാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചതിനാണ് ടി കെ അലവിക്കുട്ടിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.

മലപ്പുറം ഡി സി സി ജനറല്‍ സെക്രട്ടറി ടി കെ അലവിക്കുട്ടി സര്‍ക്കാരിനെ പ്രശംസിച്ചത് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിരുന്നു. ശശി തരൂരിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് വീണ്ടും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അലവിക്കുട്ടി. പോലിസ് സേനയെയും ആരോഗ്യപ്രവര്‍ത്തകരെയും ദുര്‍ബലപ്പെടുത്തുന്ന ഒരുനീക്കവും ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല.

അസാധാരണമായ സാഹചര്യത്തില്‍ ജനങ്ങള്‍ കക്ഷി രാഷ്ട്രീയമില്ലാതെ ഒന്നിച്ചുനില്‍ക്കുന്നത് നേതാക്കള്‍ മനസ്സിലാക്കണം. ലോകത്തുതന്നെ കോറോണ നേരിടുന്നതില്‍ മികച്ച മാതൃകയായി കേരളം മാറിക്കഴിഞ്ഞിട്ടുണ്ട്. അലവിക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് സോഷ്യല്‍ മീഡിയയിലും വൈറലായി. ജില്ലാ ജനറല്‍ സെക്രട്ടറിയുടെകുറിപ്പ് കോണ്‍ഗ്രസില്‍ പുകഞ്ഞു. ഇതിനിടെ നായനാര്‍ അനുസ്മരണവുമായി അലവിക്കുട്ടി വീണ്ടുമെത്തി. തുടര്‍ന്നാണ് അച്ചടക്ക നടപടി. ഡി സി സി പ്രസിഡന്റ് വിവി പ്രകാശ് പാര്‍ട്ടിയില്‍നിന്ന് സസ്പെന്റ് ചെയ്തതായി കത്തുനല്‍കി. എന്നാല്‍ പോസ്റ്റില്‍ പറഞ്ഞകാര്യങ്ങള്‍് തിരുത്തേണ്ടതില്ലെന്ന നിലപാടിലാണ് ടി കെ അലവിക്കുട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News