മദ്യവിതരണത്തിന് ആപ്പ് എപ്പോള്‍, എന്താണ് കാലതാമസം? ആപ്പിന് പിന്നിലുള്ളവരുടെ വിശദീകരണം

തിരുവനന്തപുരം: മദ്യവിതരണത്തിന് വേണ്ടി തയ്യാറാക്കുന്ന ആപ്പിനെ സംബന്ധിച്ച വിശദീകരണവുമായി ഫെയര്‍കോഡ് ടെക്‌നോളജീസ് രംഗത്ത്.

ഫെയര്‍കോഡ് പറയുന്നു:

”എല്ലാവരും ഈ ആപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് അറിയാം.

ഇതൊരു ചെറിയ ആപ്പ് ആണെങ്കിലും ആദ്യ ദിനം 15 മിനിറ്റില്‍ ഏതാണ്ട് 20 ലക്ഷം ആളുകള്‍ ആപ്പില്‍ ഒരേ സമയം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാലും ഈ ആപ്പ് ക്രാഷ് ആകരുത്.
എത്ര പേര്‍ ഉപയോഗിച്ചാലും ഹാങ്ങാകാത്ത വിധമാണ് രൂപ കല്പന. അതിനായി പല തവണ പല രീതിയില്‍ ടെസ്റ്റിംഗ് നടത്തണം.

ഞങ്ങളുടെ മുഴുവന്‍ ടീമും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാപ്പകല്‍ ഇല്ലാതെ ഇതിന് പിന്നാലെയാണ്. വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി ഷോപ്പ് തുറക്കുന്ന ദിവസം മുതല്‍ കൃത്യമായി ലഭിക്കത്തക്ക വിധം ആപ്പിന്റെ ലോഞ്ചിംഗ് അന്തിമ ഘട്ടത്തിലാണ്.

നിങ്ങളുടെ ഉപദേശങ്ങളും വിലയിരുത്തലുകളും ഞങ്ങള്‍ക്ക് ആവശ്യമാണ്. പക്ഷേ നെഗറ്റീവ് കമന്റ്‌സ് ദയവു ചെയ്ത് പറയരുത്. നിങ്ങളുടെ കാത്തിരിപ്പ് ആധികം നീളില്ല. പ്രാര്‍ഥനയും പിന്തുണയും വേണം.”

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സുരക്ഷ ക്രമീകരണങ്ങളാല്‍ ആപ്പ് നിരസിച്ചു എന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും കമ്പനി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News