ദില്ലി: കൊവിഡ് പ്രതിരോധത്തിന് വികസിപ്പിക്കുന്ന വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ചൈന.
ആഡ്5 എന്‍കോവ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം പ്രതിരോധശേഷി കൈവരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 108 പേരിലാണ് പ്രഥമ പരീക്ഷണം നടത്തിയത്.
ഇതില്‍ ഭൂരിപക്ഷം പേരും പൂര്‍ണആരോഗ്യം വീണ്ടെടുത്തുവെന്ന് പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദി ലാന്‍സെറ്റ്’ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തുടര്‍ പരീക്ഷണങ്ങളിലൂടെയേ വാക്സിന്‍ പൂര്‍ണവിജയമെന്ന് പറയാനാകൂവെന്ന് ചൈനീസ് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു.
ചൈനീസ് അക്കാദമി ഓഫ് എന്‍ജിനിയറിംഗ് അംഗവും അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സിലെ ബയോളജി പ്രൊഫസറുമായ ഷെന്‍ വേയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മനുഷ്യരിലെ പരീക്ഷണം നടത്തിയത്.
28 ദിവസം നീണ്ട നിരീക്ഷണത്തിനുശേഷം ആര്‍ക്കും ഗുരുതരമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയുമില്ല. 508 പേരില്‍ നടത്തുന്ന രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here