നാടിനെ കൊഞ്ഞനം കുത്തി കെ മുരളീധരന്‍; കൊവിഡ് പ്രതിരോധയോഗത്തില്‍ പങ്കെടുക്കില്ലെന്ന് വാശി പിടിച്ച് ജനങ്ങളോട് യുദ്ധപ്രഖ്യാപനം; സമയമില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ എംപി. യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് സമയമില്ലെന്നാണ് മുരളീധരന്റെ ന്യായീകരണം.

എംപിമാര്‍ക്ക് മാത്രമായി യോഗം വിളിക്കണം. ഇപ്പോള്‍ വിളിച്ചത് എംഎല്‍എമാര്‍ക്ക് ഒപ്പമുള്ള യോഗാണ്. ഇതില്‍ പങ്കെടുക്കില്ലെന്നാണ് മുരളീധരന്‍ പറയുന്നത്. യോഗം യുഡിഎഫ് ബഹിഷ്‌ക്കരിക്കില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചയ്യാന്‍ മെയ് 26ന് രാവിലെ 10.30നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചത്. എംഎല്‍എമാര്‍ക്കൊപ്പം എംപിമാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന ഈ അറിയിപ്പിനെതിരെയാണ് മുരളീധരന്‍ രംഗത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here