മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത് ചെന്നിത്തല

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി എല്ലാ ദിവസവും നടത്തുന്ന പത്രസമ്മേളനം തത്സമയം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

23ാം തിയ്യതി മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനമാണ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത് നിമിഷക്കകം ആയിരത്തിലധികം ആളുകളാണ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടത്.

എന്നാല്‍ പെട്ടന്ന് തന്നെ ഇത് അവസാനിപ്പിക്കുകയും വീഡിയോ ഫെയ്‌സ്ബുക്കില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തുവെങ്കിലും സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ ഫെയ്‌സ്ബുക്കില്‍ വൈറലാണ്.

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പത്രസമ്മേളനം മീഡിയ മാനിയ കാരണമാണെന്നുള്‍പ്പെടെയുള്ള നിലപാടുകളാണ് ചെന്നിത്തല തുടക്കം മുതല്‍ തന്നെ സ്വീകരിച്ചുവന്നത്.

ഇതിനിടെയാണ് ഫെയ്‌സ്ബുക്കില്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഔദ്യോഗിക പേജ് വഴി പ്രതിപക്ഷ നേതാവ് ഷെയര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News