
ആഗോള മഹാമാരിയായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യന്‍ സംസ്ഥാനമായ കേരളം ഒരു
ആഗോള മാതൃക ഉയര്‍ത്തി കാട്ടുകയാണെന്ന് അല്‍ജസീറ. ഒരു ലക്ഷത്തോളം രോഗബാധിതരും മൂവായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യത്ത് ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണ് കേരളത്തിനുള്ളത്. 691 രോഗികളുള്ള സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക് 90 ശതമാനത്തോളമാണ്.
ആഗോള ശരാശരിയായ 3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 95000 ത്തിലേറെ പേര്‍ മരണപ്പെട്ട അമേരിക്കയുടേത് മരണനിരക്ക് 5 ശതമാനമാണെന്നിരിക്കെ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിന്റേതെന്നും അല്‍ജസീറ ചൂണ്ടിക്കാട്ടി.
കൊവിഡ് ബാധ മൂലം 3 പേര്‍ മാത്രം മരണപ്പെട്ട് സംസ്ഥാനത്തിന്റെ മരണനിരക്ക് 0.43 ശതമാനം മാത്രമാണെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴിലിലെ മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സംസ്ഥാനത്തിന് സഹായകമായെന്നും അല്‍ ജസീറ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ സൂചികയില്‍ രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 35 ദശലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്തിനെന്നും മാധ്യമം ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആഗോള ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍ ജസീറയുമായി നടത്തിയ ഇമെയില്‍ അഭിമുഖത്തിന്റെ ആമുഖത്തിലാണ് മ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴില്‍ കേരളം നടത്തിയ സവിശേഷവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here