സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ കര്‍ശമനപരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ കര്‍ശമനപരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി പ്രത്യേക സ്കോടിനെ ചുമതലപ്പെടുത്തി. ലോക്ക് ഡൗണില്‍ ഇളവുവരുത്തുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ സംസ്ഥാനത്തേക്കെത്തുന്നത് തടയാനാണ് നടപടി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന പാല്‍ പച്ചക്കറി മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്ത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ അമരവിള, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, പാലക്കാട് ജില്ലയിലെ വാളയാര്‍, കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പ്രത്യേക സ്‌ക്വാഡുകളുടെ പരിശോധനകള്‍ ഏര്‍പ്പെടുത്തുന്നത്.

പരിശോധനകളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 200-ല്‍ അധികം മെട്രിക് ടണ്‍ മത്സ്യം നശിപ്പിച്ചിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ നിരന്തരം നടത്തുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് സംസ്ഥാനത്തെ പ്രധാന ചെക്ക്‌പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരം പരിശോധനാ സംവിധാനം ആരംഭിക്കുന്നത്.

ചെക്ക് പോസ്റ്റുകളോടനുബന്ധിച്ച് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയും സ്ഥാപിക്കും. ഓരോ ചെക്ക് പോസ്റ്റിലും ഒരേ സമയം രണ്ട് പരിശോധനാ ടീമുകളെയാണ് നിയോഗിക്കുന്നത്. ഒരു സ്‌ക്വാഡിനെ 7 ദിവസത്തേക്കാണ് നിയമിക്കുന്നത്.

നിയമാനുസൃതമായ ഭക്ഷണ സാമ്പിളുകള്‍ പതിവായി എടുക്കുകയും മൊബൈല്‍ ലാബുകള്‍ ഉപയോഗിച്ച് ദ്രുത പരിശോധന നടത്തുകയും ചെയ്യും. ഓരോ സ്‌ക്വാഡിനും പ്രത്യേക മൊബൈല്‍ ഫോണും അനുവദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News