അതിഥി തൊഴിലാളി വിഷയം: സുപ്രീംകോടതി നിലപാടിനെ വിമര്‍ശിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ദുഷ്യന്ത് ദവെ

അതിഥി തൊഴിലാളി വിഷയത്തിൽ സുപ്രീംകോടതി സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ.

കൊവിഡ് കാലത്ത് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ഭരണഘടനാ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സുപ്രീംകോടതി പരാജപ്പെട്ടു.

ദന്ത ഗോപുരങ്ങളിൽ ഇരുന്ന് ജഡ്ജിമാർക്ക് പൗരന്മാരുടെ ദുരിതങ്ങളോട് കണ്ണടയ്ക്കാൻ ആകില്ലെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്തത് പ്രകാരം പ്രവർത്തിക്കുന്നതിൽ നിന്ന് എന്താണ് ജഡ്ജിമാരെ തടയുന്നതെന്ന് മനസിലാകുന്നില്ല.

അതിഥി തൊഴിലാളികൾ നടക്കുന്നത് ഞങ്ങൾ എങ്ങനെ തടയുമെന്നാണ് കോടതി ചോദിക്കുന്നത്. ജഡ്ജിന്റെ പേരക്കുട്ടി റോഡിലൂടെ നടക്കുമ്പോൾ ഒരു കാർ ഇടിക്കാൻ വന്നാൽ ആ കുട്ടിയെ രക്ഷിക്കാൻ അവർ ശ്രമിക്കില്ല?

അത് പോലെ ഈ രാജ്യത്തെ പൗരന്മാർ എല്ലാവരും സുപ്രീം കോടതിയുടെ പേരക്കുട്ടികൾ ആണെന്നും അവരെ രക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ട് എന്നും ദവെ ഓർമിപ്പിച്ചു.

മഹാമാരിയുടെ കാലത്ത് ജുഡീഷ്യറിയുടെ കടമ എന്ന വിഷയത്തിൽ ഒരു വെബിനാറിൽ സംസാരിക്കവെയാണ് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ദുഷ്യന്ത് ദവെയുടെ വിമർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News